തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് പരിശോധനയും നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിക്കൊണ്ടുള്ള സാംസ്‌ഥാന സർക്കാരിന്‍റെ തീരുമാനം, ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രമല്ല, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്വന്തമായി വിമാനം ചാർട്ടർ ചെയ്ത് വരാനായി കാത്തിരുന്ന പ്രവാസികൾക്ക് ഇരുട്ടടി ആയി.
24 ആം തീയതി, എത്യോപ്യൻ aircraft 787 -900 Dreamliner വിമാനം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറികോസ്റ്റിൽ കുടുങ്ങിപ്പോയ മുന്നൂറിൽ പരം യാത്രക്കാരുമായി കൊച്ചിയിൽ എത്താനിരിക്കെയാണു സംസ്ഥാന ഗവണ്മെന്‍റിന്‍റെ കോവിഡ് ടെസ്റ്റ് തീരുമാനം വരുന്നത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സൗകര്യങ്ങൾ തീരെ കുറവായ ആഫ്രിക്കൻ രാജ്യങ്ങളിൽ ശരിക്കും മലയാളികൾ പകച്ചുനിൽക്കുകയാണിപ്പോൾ. അതേ സമയം, മറ്റു സംസ്ഥാനങ്ങളിലേക്ക് കയറിപോകുന്നതിന് ഈ നിബന്ധനകളില്ലതാനും. അവരെ നോക്കി നെടുവീർപ്പിടുകയാണു പാവം മലയാളികൾ.
അബിഡ്ജാൻ മലയാളീസിന്‍റെ ഭാരവാഹികളായ ശ്രീ അനീഷ് ദേവസ്യ, ശ്രീ ചാത്തന്നൂർ സുനിൽകുമാർ, ശ്രീ ഓച്ചിറ ഉണ്ണികൃഷ്ണൻ, ശ്രീ അനിൽകുമാർ തട്ടാർകോണം എന്നിവർ ഐവറികോസ്റ്റ് അംബാസിഡറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു കൊച്ചിയിലേക്ക് ഒരു വിമാനം അനുവദിക്കപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ തീരുമാനം അവിടുത്തെ മലയാളികളുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് വിമാനം ചാർട്ടർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ മലയാളികൾ.