കഴിഞ്ഞമാസം ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച ഇടു ക്കി സ്വദേശി വിഷ്ണുവിന്റെ മൃതദേഹം നാളെ നാട്ടി ലെത്തിക്കും. സാമൂഹിക പ്രവര്‍ത്തക രു ടെ ദിവസങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധി ക്കുന്നത്
ഷാര്‍ജയില്‍ കഴിഞ്ഞമാസം ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മൃതദേഹം നാ ളെ നാട്ടിലെത്തിക്കും. സാമൂഹിക പ്രവര്‍ത്തകരുടെ ദിവസങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നത്.
ഇന്ത്യന്‍ സമയം രാവിലെ 6.20ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എ ത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് ഉച്ചക്ക് രണ്ടിന് സംസ്‌കരിക്കും. ജൂണ്‍ 15നാണ് വിഷ്ണു മരിച്ചത്. ആഫ്രിക്കന്‍ സംഘത്തിന്റെ അടിയേറ്റു മരിച്ചു എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ ട്ടുകള്‍.
എന്നാല്‍, സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ കെട്ടിടത്തില്‍ നിന്ന് വീണാണ് വിഷ്ണു മരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. അടി യേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളം ആഫ്രിക്കന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാസ് എന്നിവയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 20 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നത്.