മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോ പണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനും കു ടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി.
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണ ങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനും കുടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പ ച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമാ യും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് സംസാരിച്ചി ട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
ജയിലില്‍ കിടക്കുമ്പോള്‍ വിവാദ വനിതയെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാ ല്‍ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ ഒരുപാട് കൂടിയാലോചനകള്‍ നടത്തിയിട്ടു ണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മറന്നു എങ്കില്‍ സാഹചര്യം അനുസരിച്ച് മാധ്യമങ്ങള്‍ വഴി അറിയിച്ചുകൊള്ളാമെന്നും സ്വപ്ന പറഞ്ഞു.
തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തെന്നും എത്ര കേസുകള്‍ തന്റെ പേ രില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്‌ന പറഞ്ഞു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പു തിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മൊഴിയില്‍ നിന്നും താന്‍ പിന്മാറണമെങ്കില്‍ തന്നെ കൊ ല്ലണം.
ഷാജ് കിരണിന്റെ ഫോണ്‍ ചോര്‍ത്തി, ശബ്ദ സന്ദേശത്തില്‍ വ്യത്യാസം വരുത്തി എന്നൊക്കെയാണ് പറയുന്നത്. താനും സരിത്തും ഷാജ് കിരണും ചേര്‍ന്ന് നടത്തിയ സംഭാ ഷണങ്ങള്‍ മുതിര്‍ന്ന സിപി എം നേതാവ് എങ്ങനെ അറിയും. ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രി യാണ് ഷാജ് കിരണിനെ ഓഫീസിലേക്ക് അയച്ചത്. ഇതില്‍ താനാണോ ഗൂഢാലോചന നടത്തിയത്, അതോ മുഖ്യമന്ത്രിയോ?. കള്ളക്കളികള്‍ ഓരോന്നായി പുറത്തുവരിക യാണ്. സിപിഎമ്മും മുഖ്യമന്ത്രിയുമാണ് സ്വന്തം ചെയ്തികള്‍ കൊണ്ട് ഇവയെല്ലാം പുറത്തേക്ക് കൊണ്ടുവരുന്നതെന്നും സ്വപ്ന പറഞ്ഞു.