ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലയാളി സംഘത്തിലെ ഇഖ്ബാല്‍ എന്നയാളാണ് പിടി യിലായത്. ഇയാള്‍ ക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായിട്ടുണ്ട്.
പാലക്കാട് : ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ര ണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലയാളി സംഘത്തിലെ ഇഖ്ബാ ല്‍ എന്നയാളാണ് പിടിയിലായത്. പാ ലക്കാട് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. ഇയാ ള്‍ക്കൊപ്പം കൊലപാതകത്തി ന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായി ട്ടുണ്ട്.
ശ്രീനിവാസന്‍ വധം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പി ടിയിലാവുന്നത്. ഗൂഡാലോന നടത്തിയതിലും കൃത്യത്തില്‍ പങ്കെടുത്തതിലും ഭാഗമാണ് ഇഖ്ബാല്‍. കൃ ത്യം നടത്താന്‍ എത്തിയ സംഘത്തിലെ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഇഖ്ബാല്‍ ആയിരുന്നു. ഇഖ്ബാ ലാണ് ഓപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ശനിയാഴ്ച പാലക്കാട് വിവിധ ഇട ങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്ബാല്‍ പിടിയിലായത്.
മൂന്ന് ബൈക്കുകളിലായാണ് ആറംഗ സംഘം ശ്രീനിവാസിനെ കൊലപ്പെടുത്താന്‍ എത്തിയത്. സംഘ ത്തിലെ മറ്റ് അഞ്ച് പേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും ഇവരെ പിടികൂടാനുളള പരിശോ ധനകള്‍ സജീവമാണെന്നും ഐജി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പ്രതി കള്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് 15 ന് രാത്രിയിലും 16ന് പുലര്‍ച്ചെയും കൊലപാതകത്തിന് ഇവര്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഗൂഢാലോചനയിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്ന ഫ യാസ്. ഏപ്രില്‍ 16 ന് ഉച്ചയോടെയാണ് ശ്രീനിവാസിനെ മേലാമുറിയിലെ കടയില്‍ കയറി പ്രതികള്‍ വെട്ടി ക്കൊലപ്പെടുത്തിയത്. സു ബേറിന്റെ ബന്ധുവാണ് പിടിയിലായ ഫയാസ്.