ശൈത്യകാല ക്യാംപിങ്: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുകൾ

hamad-medical-corporation-with-sealine-medical-clinic-winter-camping

ദോഹ : അവധി ദിവസങ്ങളിൽ  ബീച്ചുകളിൽ ശൈത്യകാല ക്യാംപിങ്ങിന്  എത്തുന്നവരുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.ഗൾഫ് മേഖലയിൽ കാലാവസ്ഥ മാറിയതോടെ  നൂറുകണക്കിന്  ആളുകളാണ് ബീച്ചുകളിൽ ടെന്റുകൾ അടിച്ചും  അല്ലാതെയും ക്യാംപിങ്ങിന് എത്തുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിൽ  ശൈത്യകാല ക്യാംപിങ് സീസണിൽ സീലൈൻ ഏരിയയിൽ സീലൈൻ മെഡിക്കൽ ക്ലിനിക്ക് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും . ഈ സീസൺ അവസാനിക്കുന്ന  2025 ഏപ്രിൽ 30 വരെ  ക്ലിനിക്ക് തുറന്ന്  പ്രവർത്തിക്കുമെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജരുമായ ഹസൻ മുഹമ്മദ് അൽ ഹെയിൽ പറഞ്ഞു.
എല്ലാ വാരാന്ത്യത്തിലുമായിരിക്കും ക്ലിനിക്  പ്രവർത്തിക്കുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുന്ന ക്ലിനിക്കുകൾ ശനിയാഴ്ച രാത്രി 10 മണി വരെ  പ്രവർത്തിക്കും. ക്യാംപിങ് സീസണിൽ മസീദിലെ സീലൈൻ, ഖോർ അൽ അദയ്ദ് പ്രദേശങ്ങളിലായിരിക്കും  ക്ലിനിക്  പ്രവർത്തിക്കുക. 
ആവശ്യമായ സൗകര്യങ്ങളും മരുന്നുകളും ക്ലിനിക്കിൽ സജ്ജമാണെന്നും എല്ലാത്തരം മെഡിക്കൽ അത്യാഹിതങ്ങളും നേരിടാൻ ക്ലിനിക്കുകൾ സജ്‌ജമാണെന്നും എച്ച്എംസിയിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടന്റും സീലൈൻ ക്ലിനിക്കിന്റെ മെഡിക്കൽ സൂപ്പർവൈസറുമായ ഡോ. വാർദ അലി അൽസാദ് പറഞ്ഞു. ക്ലിനിക് പ്രവർത്തനസമയത്ത്  ഫിസിഷ്യനും നഴ്‌സും സ്ഥലത്തുണ്ടാകും, സമീപത്ത് എയർ ആംബുലൻസ് സപ്പോർട്ടിനുള്ള ഹെലിപാഡും ഉണ്ടായിരിക്കും.
ജലദോഷം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ചെറിയ പൊള്ളൽ, പരുക്കുകൾ എന്നിവയുൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ക്ലിനിക്കിൽ  തന്നെ സൗകര്യമുണ്ട് . എന്നാൽ ഗുരുതരമായ  കേസുകളിൽ ആംബുലൻസ് അല്ലെങ്കിൽ എയർ ആംബുലൻസ് വഴി രോഗികളെ ഉടൻ തൊട്ടടുത്ത ഹമദ് ആശുപത്രിയിലേക്ക് എത്തിക്കുമെന്നും ഡോ. വാർദ അലി അൽസാദ് പറഞ്ഞു. സീലൈൻ ഏരിയയിൽ ആംബുലൻസ് കവറേജ് 24/7 ലഭ്യമാണെന്ന് എച്ച്എംസിയിലെ ആംബുലൻസ് സർവീസ് ഫോർ ഇവന്റ്സ് ആൻഡ് എമർജൻസി പ്ലാനിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സലേഹ് നാസർ അൽ മഗരെ അറിയിച്ചു.
രണ്ട് സാധാരണ ആംബുലൻസുകൾ പ്രദേശത്ത് സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്, കൂടാതെ രണ്ട് ഫോർ-വീൽ-ഡ്രൈവ് ആംബുലൻസുകളും മണൽക്കൂനകളിൽ നിന്ന് സീലൈൻ ക്ലിനിക്കിലേക്ക്  രോഗികളെ എത്തിക്കും.അതേസമയം സീലൈനിൽ എത്തുന്ന എല്ലാ സന്ദർശകരോടും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും മുൻകരുതലുകൾ എടുക്കാനും അധികൃതർ അഭ്യർഥിച്ചു.

Also read:  മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി ; ഒളിവില്‍ പോയി സ്ത്രീ അറസ്റ്റില്‍

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES