മസ്‌കത്ത് : തണുപ്പ് ശക്തമായ സാഹചര്യത്തില്‍ വീടുകളും പരിസരവും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് മസ്‌കത്ത് നഗരസഭ. ഈച്ച, കൊതുക്, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജഗ്രത പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ വേഗത്തിലാക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
തെറ്റായ മാലിന്യ നിര്‍മാര്‍ജനം, മൂടിയില്ലാത്ത ഭക്ഷണം , കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ തണുപ്പുള്ള മാസങ്ങളില്‍ ഈച്ചകള്‍, കൊതുകുകള്‍, എലികള്‍ എന്നിവയുടെ പ്രവര്‍ത്തനം വര്‍ധിക്കാന്‍ കാരണമാകും. ശരിയായ മാലിന്യ സംസ്‌കരണം കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്യുകയും കെട്ടിടങ്ങളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയും വേണം. വായുസഞ്ചാരം മെച്ചപ്പെടുത്തുണം. ജാലകങ്ങള്‍ തുറക്കുന്നത് അകത്ത് വായുവിനെ പുതുക്കുകയും കീടങ്ങളെ തടയുകയും ചെയ്യും. കൊതുകുകള്‍ വരാതിരിക്കാന്‍ ജാലകങ്ങളില്‍ വലകളും സ്‌ക്രീനുകളും ഉപയോഗിക്കണമെന്നും കീടനാശിനി ഉപയോഗിക്കണമെന്നും നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.
