സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അടു ത്തമാസം അവസാനിക്കുന്ന സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭി പ്രാ യം തേടി
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍ സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അടുത്തമാസം അവസാനിക്കുന്ന സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ശിവശങ്കര്‍ പ്രതി. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയല്ല. എന്നാല്‍, ഈ കേസുകളുടെ വിചാരണ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ സര്‍വിസില്‍ തിരിച്ചു വരാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ നടന്ന സ്വര്‍ണക്ക ടത്തുകേസിലെ മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കഴിഞ്ഞ ജൂലൈയില്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ഏജ ന്‍സി കളും സംസ്ഥാന സര്‍ക്കാരും തമ്മിലെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേസില്‍ ശിവശ ങ്കറിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന് കൈമാറിയിട്ടുമില്ല. സ്വര്‍ണക്കട ത്ത് കേസുമായി ബന്ധപ്പെടുത്തി ശിവന്‍ശങ്കറിന്റെ പേര് ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമല്ല. ഈ സാഹചര്യ ത്തില്‍ സസ് പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. 2023 ജനുവരിവരെ ശിവശങ്കറിന് സര്‍വീസുണ്ട്. ശിവ ശങ്കറിന് സര്‍വീസിലേക്ക് മടങ്ങിയെത്തുന്നതിന് നിയമപരമായ തടസ്സങ്ങളും ഇല്ലെന്നാണ് വിലയി രുത്തല്‍.