എം.വി രാഘവനെ നിയമസഭയില്‍ ചവിട്ടി കൂട്ടിയ സി.പി.എം, ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നതി ല്‍ അത്ഭുതമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തറ ഗുണ്ടയെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ആഭാസത്തരം മാത്രമാണ് ശിവന്‍കുട്ടിയുടെ കൈമുതലെന്ന് സുധാകരന്‍ പറ ഞ്ഞു. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. എം.വി രാഘവനെ നിയമസഭയില്‍ ചവിട്ടി കൂട്ടിയ സി.പി.എം, ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നതില്‍ അത്ഭുതമില്ലെന്നും കെ.സുധാ കരന്‍ പറഞ്ഞു.
ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ലെന്നും ശിവന്‍കുട്ടിക്ക് നല്‍കേണ്ടത് ഗുണ്ടാപ്പട്ടമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസി ദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.