കെ . കെ ഷെെലജ ടീച്ചർ “കല കുവൈറ്റ് മാനവീയം2022 ” ഉദ്ഘാടനം ചെയ്തു സംസാരിക്കൂന്നു
കുവൈറ്റ് :പ്രകടനപരമായ ഭക്തി കടുത്ത അന്ധവിശ്വാസം ; ശാസ്ത്രീയ വിദ്യാഭ്യാസം കൊടുക്കാനും മതേതരത്വം സൂക്ഷിക്കാനും സാധിച്ചാൽ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെന്നുംഷെെലജ ടീച്ചർ. ” കല കുവൈറ്റ് മാനവീയം2022 ഉദ്ഘാടനം ചെയ്തു സംസാരിക്കൂകയായിരുന്നു കെ. കെ . ഷെെലജ ടീച്ചർ .
പ്രവാസി ജീവിത സ്പന്ദനങ്ങൾ ഒപ്പിയെടുക്കാനും മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രവാസികളെ പ്രാപ്തരാക്കാനും കല കുവൈറ്റ് മുൻപന്തിയിൽ തന്നെ എന്നു തെളിയിക്കുന്നതായിരുന്നു ജനനിബിഡമായിരുന്ന സദസ്സ് . കോവിഡ് മഹാമാരിക്കൂ ശേഷം വന്ന സാംസ്കാരിക മേള പ്രവാസി സമൂഹം നെഞ്ചിലേറ്റി.
“കല കുവൈറ്റ് “പ്രസിഡൻറ് സുരേഷ് പി . ബി .അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ. കെ ശൈലജ ടീച്ചർ മാനവീയം 2022 ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ . സജി സ്വാഗതവും മാതൃഭാഷാ സമിതി കൺവീനർ വിനോദ്. കെ. ജോൺ സൗജന്യ മാതൃഭാഷ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ മെമ്പർ ആർ നാഗാനാഥൻ , ബഹറിൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, മുഹമ്മദ് (എച്ച് എം അക്ബർ ഫ്ലൈ വേൾഡ് ട്രാവൽസ്) ,വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. . പ്രോഗ്രാം സുവനീർ ബഹറിൻ എക്സ്ചെയ്ഞ്ച് ജനറൽ മാനേജർ മാത്യു വർഗീസിനു നല്കി ശൈലജ ടീച്ചർ നിർവഹിച്ചു.”കൈത്തിരി ” എന്ന കല കുവൈറ്റിന്റെ മുഖപുസ്തകം സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്ന്റെ സാന്നിധ്യത്തിൽ കെ. കെ.ശൈലജ ടീച്ചർ ഓൺലൈൻ പ്രകാശനം ചെയ്തു . പ്രോഗ്രാം കൺവീനർ അനൂപ് മങ്ങാട്ട് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
കലാ കുവൈറ്റ് വിവിധ മേഖലാ കമ്മറ്റികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. കണ്ണൂർ ഷെരീഫ് ജാസി ഗിഫ്റ്റ് , പ്രസീത ചാലക്കുടി ചാലക്കുടി,ആഷിമ മനോജ് ,അനൂപ് കോവളം അവതരിപ്പിച്ച സംഗീത പരിപാടി സദസ്സിനെ ഇളക്കിമറിച്ചു.
വർഗീയതയും ,വംശീയതയും ,മതവും ,ജാതിയും കൊണ്ട് വന്നു മനുഷ്യർക്കിടയിൽ അതിർ വരന്ബു തീർക്കാതിരിക്കാൻ കലാ കുവൈറ്റ് പോലുള്ള സംഘടനകൾക്കേ കഴിയൂ .ജന്മനാടിനോടുള്ള പൂക്കൾക്കൊടി ബന്ധം നമ്മുടെ നാടിൻറെ സംസ്കാരവും മാനവികമൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ , കൂട്ടായ്മയുടെ ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കലാ കുവൈറ്റിന് കഴിഞ്ഞു എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയായിരുന്നു തിങ്ങി നിറഞ്ഞ സദസ്സ് .