ശബരിമലയില്‍ അരവണ പായസത്തില്‍ ചേര്‍ക്കാന്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന ആരോപണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍.അരവണ പായസത്തെക്കുറിച്ച് വര്‍ഗീയത കലര്‍ത്തി പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമീ ഷണര്‍
ശബരിമല: ശബരിമലയില്‍ അരവണ പായസത്തില്‍ ചേര്‍ക്കാന്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന ആ രോപണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍.അരവണ പായസത്തെക്കുറിച്ച് വര്‍ഗീയത കലര്‍ ത്തി പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം കമീഷണര്‍ അറിയി ച്ചു.അരവണയുടെ നിര്‍മാണ രീതിയെക്കുറിച്ച് സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂ ടെയും മറ്റും വ്യാജപ്രചാരണം നടത്തുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.ദൃശ്യമാധ്യമത്തിലൂടെ അട ക്കം നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം കമീഷണര്‍ വ്യക്തമാ ക്കി.
ശബരിമല അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബ രിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശര്‍ക്കര ഗോഡൗണില്‍ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാല്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് കണ്ടതെന്നാണ് പ്രചാരണം.അറബ് രാജ്യങ്ങളിലേക്കട ക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമ ലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കമാണ് ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുന്നതെന്നുമാണ് ആരോപപണം.
ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ ശര്‍ക്കര നശിപ്പിക്കണമെന്ന നിയമമുണ്ടായിട്ടും ഭക്ഷ്യ സുരക്ഷാ വകു പ്പ് അത് ചെയ്തില്ല.ശര്‍ക്കരയുടെ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ലംഘനങ്ങള്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടു ന്നു.











