സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാനനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ശനിയും ഞായറും കര്‍ശന നിയന്ത്രണമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശം നല്‍കി. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വാക്്സിന്‍ വിതരണം സുഗമമാക്കാന്‍ ടോക്കന്‍ സംവിധാനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തും. വാരന്ത്യങ്ങളില്‍ കര്‍ശന പരിശോധന നടത്തണം, പരിശോധന, നിരീക്ഷണം, നടപടികള്‍ എന്നിവ ശക്തമാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉത്തരവുകള്‍ ഇറക്കുമ്പോള്‍ സമാന സ്വഭാവം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേ ശം നല്‍കി.