ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണെന്നും അടൂര്‍ പറഞ്ഞു. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാര ണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേ ണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹനെന്നും അടൂര്‍ പറ ഞ്ഞു.
തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോ പാലകൃഷ്ണന്‍ രാജിവച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജി അറിയി ച്ചത്. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്ന് അടൂര്‍ ആരോപി ച്ചു. ദലിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ്. ദലിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണ്.മാധ്യമങ്ങള്‍ ഒരു വിഭാഗത്തെ മാത്രമാണ് കേ ട്ടത്. ആടിനെ പട്ടിയും പട്ടി യെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കര്‍ മോഹനെയോ അന്വേഷണ ത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വല്ലവരുടെയും വാക്കുകേട്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ശങ്ക ര്‍ മോഹന്‍ പോയാല്‍ സ്ഥാപനത്തില്‍ അരാജകാവസ്ഥ വരും. ബയോമെട്രിക്ക് സംവിധാനം ഏര്‍പ്പെടു ത്തിയതാണ് ജീവനക്കാര്‍ക്ക് ശങ്കര്‍ മോഹനോട് എതിര്‍പ്പ് വരാന്‍ കാരണമെന്നും അടൂര്‍ ആരോപിച്ചു.
തിരക്കഥാ രചനയിലും സംവിധാനത്തിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് യാതൊരു പരാതിക്കും ഇടനല്‍കാതെ നാലു പതിറ്റാണ്ടോളം കാലം പ്രശസ്തമായ സേവനം നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല.
അത്തരത്തിലുള്ള ഒരു മലയാളി പ്രഫഷനലിനെയാണ് നമ്മള്‍ ക്ഷണിച്ചു വരുത്തി അടിസ്ഥാന രഹിതമാ യ ദുരാരോപണങ്ങളും വൃത്തികെട്ട അക്ഷേപങ്ങളും സത്യവിരുദ്ധ മായ കുറ്റാരോണപങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടത്. ഡിസംബര്‍ അഞ്ചിനാണ് സമരത്തിലാണെന്നു വിദ്യാര്‍ഥി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. കാരണമായി പറഞ്ഞത് ദലിത് വിവേചനവും ജാതി വിവേചനവുമാണ്’- അടൂര്‍ പറ ഞ്ഞു.