ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം
കുവൈറ്റ് : കുവൈത്തിൽ ഇന്ന് ( ഞായർ) വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഇതെ തുടർന്ന് ദൃശ്യ പരിധി 1000 മീറ്ററിൽ താഴെയായി കുറയും. ഉച്ചക്ക് 2.30 വരെയാണു മുന്നറിയിപ്പ് സമയപരിധി എന്നും കാലാവസ്ഥ വിഭാഗം. പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ അറിയിച്ചു.
രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 8 മണിക്കൂർ പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്.ചില സ്ഥലങ്ങളിൽ മോഡെറേറ്റ് കലാവസ്ഥയും ,ചിലയിടങ്ങളില് ശക്തമായ പൊടിക്കാറ്റ് വീശാനും സാധ്യത ഉണ്ട് .












