ജിദ്ദ : തിങ്കളാഴ്‌ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുന്നതാണ് തിരമാലകൾ ഉയരുന്നതിന് കാരണമാകുക. പകൽ സമയങ്ങളിൽ തബൂക്ക് മേഖലയിലെ അൽ വജ്, ഉംലജ്, മദീന മേഖലയിലെ യാൻബു, മക്ക മേഖലയിലെ റാബിഗ്, ജിദ്ദ, അല്ലയ്ത്ത് തീരപ്രദേശം എന്നിവടങ്ങളിൽ കാലാവസ്ഥാ വ്യത്യായാനത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
