പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍
തൃത്താല : ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍. ഇ ന്‍സ്റ്റഗ്രാമിലുടെ പരിചയപ്പെട്ടയാളുമായി പതിനാറുകാരി സൗഹൃദത്തിലാവുകയായിരുന്നു.
തനിക്ക് 22 വയസാണെന്നും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥിയാണെന്നുമാണ് ഇയാള്‍ കുട്ടിയെ ധരിപ്പിച്ചിരുന്നത്. ബന്ധുവായ 24കാരന്റെ ഫോട്ടോയാണ് ഇയാള്‍ വിദ്യാര്‍ഥിനിക്ക് അയച്ചി രുന്നത്. തന്റെ മാതാപിതാക്കള്‍ ബേങ്ക് ഓഫീസര്‍മാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വ സിപ്പിക്കാനായി അമ്മയാണെന്ന് പറഞ്ഞ് തന്റെ കൂട്ടുകാരിയെക്കൊണ്ട് കുട്ടിയുമായി സംസാരിപ്പി ച്ചു. തുടര്‍ന്ന് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരു ന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലാക്കി.
തുടര്‍ന്ന് കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയില്‍ വീട്ടില്‍ ദിലീപ് കുമാറി(45)നെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയു ടെ പേരിലെടുത്ത സിം കാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതി മുഖം പ്രദര്‍ശിപ്പി ക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയില്‍ വര്‍ഷങ്ങളോളം സാമൂഹ്യമാധ്യമം വഴി ബന്ധം സ്ഥാ പിച്ചിരുന്നു