വാട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു
തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി തെര ഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധ ന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാത്ത പക്ഷം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഞായറാഴ്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനാണ് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേ ണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 48 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത ആര്‍ ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെയും അവരുടെ ഏജന്റു മാ രെ യും അനുവദിക്കൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.
വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണു വിമുക്തമാക്കണം. കൊവിഡിന്റെ പശ്ചാത്ത ലത്തില്‍ മാസ്‌കുകള്‍, സാമൂഹിക അകലം എന്നീ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വോട്ടെണ്ണല്‍.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ നിയന്ത്ര ണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പഞ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഞായറാഴ്ച വരുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വിജയാഘോഷങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.