റിയാദ് : വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും. നിയമലംഘന കാലയളവിലെ പിഴ അടയ്ക്കുകയും തടവുകാലം പൂർത്തിയാകുകയും ചെയ്ത ശേഷം വിദേശിയെ നാടുകടത്തുമെന്നും വ്യക്തമാക്കുന്നു. ഹജ്, ഉംറ തീർഥാടകർ വീസ കാലാവധിക്കുശേഷം തങ്ങിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.
