വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നഗ സമ തി യെ നിയമിച്ചതായി അദ്ദേഹം കെപിസിസി ആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ സണ്‍ എബ്രഹാം, സെക്രട്ടറിമാരായ എല്‍കെ ശ്രീദേവി ,സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് സമതി അംഗങ്ങള്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുമായി കൂടിക്കാഴ്ച നടത്തിയ മുല്ലപ്പള്ളി, പരാതിയു ണ്ടെ ങ്കില്‍ രേഖാമൂലം എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിമിതമായ സാഹചര്യത്തില്‍ നടത്തി യ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പ ത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാ ത്രമേ വിജയിക്കാന്‍ കഴിയുക യു ള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊടുത്ത സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു
സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് കെപിസിസി നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.ഡിസിസിതലത്തിലും അന്വേഷ ണം നടക്കുന്നുണ്ട്.അവരുടെ റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. പാര്‍ ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും തെര ഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ വാര്‍ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില്‍ അട്ടിമറി നടന്നതെന്ന് സംശയം വന്നത്. ഡിസിസി പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാബു ഇത് വിറ്റത്. ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.<