അശ്‌ളീല വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം അതിന് പിന്നില്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്- വിഡി സതീ ശന്‍
കൊച്ചി : അശ്‌ളീല വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം അതിന് പിന്നില്‍ ഉ ണ്ടാകുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകുമെന്ന് വി ഡി സതീശന്‍ പറ ഞ്ഞു.
അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സിപിഎമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യ ത്തി ല്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സിപിഎം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവ ദാസനും സിപിഎമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയുടെ ഓഫീസ് മുറിയില്‍ ഒളികാമറ വച്ച് പെണ്ണ് കേസില്‍ കുടുക്കി പാരമ്പര്യ മുള്ളവരാണ് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരനെതിരെ വ്യാജരേഖ ഉണ്ടാക്കിയതും സിപി എം നേതാക്കളാണ്. ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവയില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മുസ്ലീംകളാണ് കൊല്ലാന്‍ വന്നതെന്ന് വരുത്താന്‍ ശ്രമിച്ചതും ഇതേ സിപിഎമ്മാണ്. ഇവരാ ണ് നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മ്മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരി ടുന്നത്. അവരുടെ രീതിയല്ല യുഡിഎഫിന്റേത് അദ്ദേഹം ഓര്‍മിപ്പിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ഏതു വിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുക യാണ്. തൃക്കാക്കരയില്‍ എത്തിയ മന്ത്രി മാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളില്‍ തീരുമാനം എ ടുത്ത് വോട്ട് പിടിക്കാന്‍ പ റ്റുമോയെന്നാണ് മന്ത്രിമാര്‍ നോക്കുന്നത്.
സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സിപിഎം ശ്രമം അനു വദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ് പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാ റും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമ തോമസ് പി.ടി തോമസ് നേടിയതി നോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടര്‍ മാര്‍ തീരുമാനമെടുത്ത് കഴിഞ്ഞു അദ്ദേഹം പറഞ്ഞു.