എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് ചെരിപ്പ് കടിച്ചു കീരിയതിന് വര്‍ത്തുനായയെ മൂന്ന് കിലോമീറ്റര്‍ ദൂരം നടുറോട്ടില്‍ സ്‌കൂട്ടറില്‍ കെട്ടി വലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം പൊലീസ് ഇയാളെ അറസ്്റ്റ് ചെയ്തു.
മലപ്പുറം : ചെരുപ്പ് കടിച്ച് കേടുവരുത്തിയതിന് വളര്‍ത്തുനായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ച് ക്രൂരത. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് ചെരിപ്പ് കടിച്ചു കീരിയതിന് വര്‍ത്തുനായയെ മൂന്ന് കിലോമീറ്റര്‍ ദൂരം നടുറോട്ടില്‍ സ്‌കൂട്ടറില്‍ കെട്ടി വലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം പൊലീസ് ഇയാളെ അറസ്്റ്റ് ചെയ്തു.
നായയെ ബൈക്കിന് പിന്നില്‍ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടാണ് നായയെ രക്ഷിച്ചത്. സംഭവം വിവാദമായതേടെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങി യില്ല. ഉടയും ബന്ധുവും സഞ്ചരിച്ച പിന്നില്‍ കയറുകെട്ടി മൂന്ന് കിലോമീറ്റര്‍ ദൂരമാണ് നായയെ വലി ച്ചിഴച്ചത്. പൊതുപ്രവര്‍ത്തകന്‍ ഉമ്മര്‍ വളപ്പന്റെ നേതൃത്വത്തില്‍ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ രോഷാകുലരായതോടെ സ്‌കൂട്ടറില്‍ നിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥന്‍ വീട്ടിലേക്കു കൊണ്ടു പോയി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.
എവിടെ നിന്നോ എത്തി വീട്ടുകാരുമായി ചങ്ങാത്തത്തില്‍ ആയതാണ് ഈ നായ. നാടുകടത്താ നാ യാണ് സ്‌കൂട്ടറിനു പിന്നില്‍ കെട്ടി കൊണ്ടു പോയതെന്ന് സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാള്‍ വിശദീകരിച്ചു.
മൃഗസ്‌നേഹികളുടെ സംഘടന എടക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് ഉടമയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി നിയായ അനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ സാലി വര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാ രമാണ് പൊലീസ് കേസെടുത്തുത്. രാത്രി ഇയാളുടെ വീട്ടിലെത്തിയ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് ടീം നായയുടെ പരിചരണവും ഏറ്റെ ടുത്തു.