തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില നില മാറ്റമില്ലാതെ തുടരുന്നുവെന്ന് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചത്.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവ സാധാരണ നിലയിലേക്കുള്ള ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യപരിചരണത്തിൽ വിദഗ്ധ ഡോക്ടർമാർ നിരന്തരം മോണിറ്ററിംഗ് നടത്തുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രി സന്ദർശിച്ചു
മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിൽ എത്തി. എന്നാൽ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരിൽ നിന്ന് ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയ ശേഷം അവർ മടങ്ങുകയായിരുന്നു.
ഹൃദയാഘാതം പരിശോധനയ്ക്ക് പിന്നാലെ
ഞായറാഴ്ച നടത്തിയ പതിവ് ആരോഗ്യപരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി.എസ്, തിങ്കളാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തിരമായി ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു.
കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതിന് മെഡിക്കൽ ബുള്ളറ്റിനുകൾ പ്രതിദിനം പുറപ്പെടുവിക്കപ്പെടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.











