മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയ മന്ത്രിമാരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

















