വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടു ത്തെന്ന പരാതിയില്‍ യുവാവ് പിടിയില്‍.തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അന ന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പാലക്കാട് : വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പോസ്റ്റല്‍ വകുപ്പില്‍ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് പരാതിക്കാരി. ഗോവയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സമൂഹമാധ്യമം വഴി സൗഹൃദം തുട ര്‍ന്നു. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് 2020 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മേയ് വരെയുള്ള കാലയളവില്‍ ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കേസിന് പിറകെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്.