വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഭാര്യ യുടെ പരാതി. ചിറയന്‍കീഴ് സ്വദേശി സ്വാന്തനയാണ് ചിറയന്‍കീഴ് സിഐയ്ക്ക് പരാതി നല്‍കിയത്
തിരുവനന്തപുരം : വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. ചിറയന്‍കീഴ് സ്വദേശി സ്വാന്തനയാണ് ചിറയന്‍കീഴ് സിഐയ്ക്ക് പരാതി നല്‍കിയ ത്. വിവാഹമോചന കേസ് നിലനില്‍ക്കെ ഭര്‍ത്താവ് പ്രജേഷ് പത്തനാപുരം പാടം സ്വദേശി അയന വിജയന്‍ എന്ന യുവതിയാണ് കഴിഞ്ഞ മാസം വിവാഹം കഴിച്ചത്. കഴക്കൂട്ടം പടിക്കവിളകം ഭഗവതി ക്ഷേത്തില്‍ വെച്ച് ബന്ധുമിത്രാതികളുടെ സാന്നിധ്യത്തിലാണ് രണ്ടാം വിവാഹം നടന്നത്.
വിദേശത്തായിരുന്ന പ്രജേഷ് നാട്ടില്‍ തിരികെ വന്ന് തന്നെ സമീപിച്ച് കേസവസാനിപ്പിക്കാമെന്നും വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂടെ കഴിയുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചത്. എന്റെ ഭര്‍ത്ത വാ ണെന്നുള്ള വിവരം മറച്ചു കൊണ്ടാണ് അയന വിജയനുമായി വിവാഹിതനായതെന്നും പരാതിയില്‍ യുവതി പറയുന്നു.
ഫോണിലൂടെ വിവരം വിളിച്ചറിയിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.എന്റെ ജോ ലി സ്ഥലത്ത് വന്ന് ഭീഷണിപ്പെടുത്തുകയും ചീത്തവിളിച്ച് എന്നെ അധിക്ഷേപിക്കുകയും എന്നെ ജീ വിക്കാന്‍ അനുവദിക്കാതെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു. ആദ്യ വിവാഹത്തില്‍ പ്രജീഷിനും അയനക്കും അഞ്ച് വയസുള്ള കുട്ടിയുണ്ട്.