പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റി ലായത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അ റസ്റ്റില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇ ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യു കയാണ് 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യ വേനല്‍ അവധിക്കാണ് വീട്ടിലെത്തിയത്. ഇതിനിടെ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പി ക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.