ഇതാദ്യമായാണ് അമേരിക്കന്‍ മലയാളി സംഘടന ഒരു അംഗത്തിനെതിരെ പുറത്താക്കല്‍ നടപടിയെടുക്കുന്നത്
വാഷിങ്ടണ്‍ : ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാമിനെ ഫോമയില്‍ നിന്ന് പുറ ത്താ ക്കി. ഇഎംസിസി വിവാദ കരാറിനെ തുടര്‍ ന്നാണ് നടപടി. ഇതാദ്യമായാണ് അമേരിക്കന്‍ മലയാളി സംഘടന ഒരു അംഗത്തിനെതിരെ പുറത്താക്കല്‍ നടപടിയെടുക്കുന്നത്.
ജോസ് എബ്രഹാം ഫോമയുടെ അന്തസിനും മഹിമക്കും കളങ്കം വരുത്തിയെന്ന് ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ വിലയിരുത്തി. ഇതിനെത്തുടന്ന് കഴിഞ്ഞ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി, നാഷണല്‍ കമ്മറ്റി, കംപ്ലൈന്‍സ് കൗണ്‍സില്‍ എന്നി കമ്മിറ്റികള്‍ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ നടപടിയെ ശരിവയ്ക്കുകയായിരുന്നു.
2018-2020 കാലയളവില്‍ ജോസ് എബ്രഹാം ഫോമയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 2024 ഡി സംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. അത് വരെ ഫോമയിലെ ഏതെങ്കിലും ഭാരവാ ഹിത്വം വഹിക്കുവാനോ, മെമ്പര്‍ അസോസിയേഷനില്‍ അംഗമാകാനോ കഴിയില്ല



















