വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് വിയറ്റ്നാമില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം. കോവിഡ് രോഗവ്യാപനം ലോകത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹാനോയ്: വിയറ്റ്‌നാമില്‍ പുതുതായി കണ്ടെത്തിയ കോറോണ വൈറസിന്റെ വകഭേദം വായു വിലൂടെ അതിവേഗം പടരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വകഭേദത്തിന്റെയും യു.കെ വകഭേദത്തി ന്റെയും സങ്കരയിനമായ കോറോണ വൈറസ് വിയറ്റ്നാമില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരി ക്കുകയാണ്. കോവിഡ് രോഗവ്യാപനം ലോകത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്.
വായുവില്‍ വേഗത്തില്‍ പടരുമെന്നും തൊണ്ടയിലെ ദ്രാവകത്തില്‍ വൈറസിന്റെ സാന്ദ്രത അതി വേഗം വര്‍ദ്ധിക്കുകയും ചുറ്റുമുള്ള അന്തരീക്ഷത്തി ലേക്ക് വളരെ ശക്തമായി വ്യാപിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഇനം വൈറസ് അത്യന്തം അപകടകരമാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ അതിവേഗ രോഗവ്യാപനത്തിന് കാരണമായ ആ.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്‌നാമില്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. നിലവില്‍ 6,700ല്‍ പരം കേസുകളും 47 മരണവുമാണ് വിയറ്റ് നാമില്‍ റി പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു എന്നതില്‍ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. പരമാവധി എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി കൊവിഡിനെ പിടിച്ചുകെട്ടാനാണ് വിയറ്റ്നാമിന്റെ ശ്രമം.
അതേസമയം, വിയറ്റ്നാമില്‍ പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിച്ചു വരു ന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന യുടെ കൊവിഡിനെ കുറിച്ച് പഠിക്കുന്ന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പ്രതികരിച്ചു.










