എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊ ഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മിശ്രയെ ഡല്‍ ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടര്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (എയര്‍പോര്‍ട്ട്) രവികുമാര്‍ സിങ് പറഞ്ഞു
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേ സിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മിശ്ര യെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ത്. ഇയാളെ ഉടര്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (എയര്‍പോര്‍ട്ട്) രവികുമാര്‍ സിങ് പറഞ്ഞു.
യുഎസിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക കാര്യ കമ്പനിയായ വെല്‍ സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മി ശ്ര. കേസുമായി സഹകരിക്കുമെന്നും ക മ്പനി വ്യക്തമാക്കി.അതേ സമയം സംഭവത്തിന് പിറകെ അറസ്റ്റ് ഒഴിവാക്കാന്‍ ്ശങ്കര്‍ മിശ്ര പരാതിക്കാരി യോട് മാപ്പപേക്ഷിച്ചിരുന്നു വെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സംഭവദിവസം വിമാനം ഡല്‍ഹി യില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരിയെ സമീപിച്ച് ശങ്കര്‍ മിശ്ര, തനിക്ക് കുടുംബമു ണ്ടെന്നും വിഷയ ത്തില്‍ പൊലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും നേരത്തെ പരാതിക്കാരി എയര്‍ ഇന്ത്യ്ക്ക് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പി ന്നേയും ഒരാഴ്ചയോളം കഴിഞ്ഞ് ജനുവരി നാലിനാണ് എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയത്. ഇ രുവരും തമ്മില്‍ പരാതി ഒത്തു തീര്‍പ്പാക്കിയെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് എയര്‍ ഇന്ത്യ ഇതിന് പറയുന്ന ന്യായം.
പ്രതിയോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിമാനത്തിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വ മാണ് തങ്ങളെ മുഖാമുഖം ഇരുത്തി സംസാരിച്ചതെന്നും പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. തന്റെ ഫോണ്‍ നമ്പര്‍ ശര്‍മയ്ക്ക് കൈമാറിയശേഷം മൂത്രത്തില്‍ നനഞ്ഞ ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈ മാറാന്‍ ആവശ്യപ്പെട്ടുവെ ന്നും കത്തില്‍ പറയുന്നു. ജീവനക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറി യതെന്നും യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരി കത്തില്‍ പറയുന്നു.











