കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം.
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. വൈകിട്ട് ആറിന് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.
ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനല്‍ പറഞ്ഞു.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് ഗൗരിയമ്മ. കടുത്ത പൊലീസ് പീഡനങ്ങളും ജയില്‍ വാസവും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ 1957ല്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദീര്‍ഘകാലം നിയമസഭാഗംമായിരുന്ന ഗൗരിയമ്മ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത കൂടിയാണ്. ആ നിലയില്‍ തന്നെ ഏല്‍പ്പിച്ച പ്രവര്‍ത്തന ങ്ങ ളില്‍ മികവ് പുലര്‍ത്താന്‍ ഗൗരിയമ്മയ്ക്കായി. ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് ഗൗരി യമ്മ ഉയര്‍ത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവര്‍ നിറഞ്ഞ പ്രതിബന്ധത പുലര്‍ത്തിയെന്നും സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം നേതാക്കളായ എം.എ ബേബി, എ വിജയരാഘവന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കാടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി.
അടിസ്ഥാന ജനവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന് കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെയും നിശ്ച യദാര്‍ഢ്യത്തിന്റെയും ഒറ്റമരമായി നിന്ന ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മ രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരു തരമായതിനെ തുടര്‍ന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ബാധി ച്ച് കഴിഞ്ഞ മാസം 22 നാണ് ആശുപത്രിയില്‍ പവേശിപ്പിച്ചത്. രക്തത്തില്‍ അണുബാധ യെത്തുട ര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.