പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ ചോദിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
ബെംഗളുരു : ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സേവന കമ്പനിയായ വിപ്രോ ജീവ നക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. വിപ്രോയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. വിപ്രോയുടെ നീക്കത്തെ നീതിയി ല്ലാത്തതും അസ്വീകാര്യവു മാണെന്ന് എംപ്ലോയീസ് യൂണിയന്‍ എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫ ര്‍മേ ഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്ക ണമെ ന്നും അവര്‍ ആവശ്യപ്പെട്ടു.
വിപ്രോയുടെ തീരുമാനം ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്ക് കാരണമാകുമെന്നും ടെക് കമ്പനികളുടെ ഡിമാന്‍ഡില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വിപണി നിരീക്ഷകരും വ്യക്തമാ ക്കി. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോ ഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ബിസിനസ് സ്റ്റാ ന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടനയായ എന്‍ഐടിഇഎസ് ഈ നടപടിയെ അപലപിച്ചു. മാ നേജ്മെന്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായി കമ്പനി യൂണിയനുമായി ചര്‍ച്ച നടത്തണമെന്നും എന്‍ഐടിഇഎസ് പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് സലൂജ വ്യക്ത മാക്കി.