എം. ജീവൻലാൽ
കർക്കിടക കഞ്ഞിക്ക് പവിഴത്തിന്റെ ചുവന്ന തവിട് അരി
കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കിടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കുന്നതിന് പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി വിപണിയിലിറക്കി. അരിയുടെയും അനുബന്ധ ഉൽന്നങ്ങളടെുയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഉൽപ്പാദകരായ പവിഴം ഗ്രൂപ്പ് ‘റോബിൻ ഫുഡ് റെഡ് ബ്രാൻ റൈസ് ‘ എന്ന ബ്രാന്റിലാണ് അരി വിപണിയിൽ എത്തിച്ചത്.വിവിധ പോഷക ഗുണങ്ങൾ അടങ്ങിയ ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കർക്കിടക കഞ്ഞിക്ക് ഉപയോഗിച്ചു വരുന്നത്. ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, മഗ്‌നീഷ്യം, കാത്സ്യം എന്നിവ ചുവന്ന തവിട് അരിയിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റേയും ധാതുക്കളുടെയും നല്ലൊരു ഉറവിടം കൂടിയാണ് റോബിൻ ഫുഡ് റെഡ് റൈസ് ബ്രാൻ റൈസ്. 131 രൂപ വിലയുള്ള രണ്ട് കിലോഗ്രാം ബാഗ് ഇപ്പോൾ 99 രൂപയ്ക്ക് ലഭിക്കും.
ആൻ ക്ലീൻ വാച്ചുകൾ ഇന്ത്യയിൽ
വി.എച്ച്.പി ഗ്ലോബലിന്റെ അമേരിക്കൻ ഫാഷൻ ബ്രാൻഡായ ആൻ ക്ലീനിന്റെ പരിസ്ഥിതി സൗഹാർദ്ദ വാച്ചുകളായ ആൻ ക്ലിൻ കൺസിഡേഡ് വിപണിയിലെത്തി. ഇന്ത്യയിൽ ആൻ ക്ലീൻ വാച്ചുകളുടെ പൂർണമായ അവകാശം ടൈറ്റൻ ലിമിറ്റഡിനാണ്. ആധുനികമായ 11 മോഡലുകളാണ് ഈ വാച്ച് ശേഖരത്തിലുള്ളത്.
റെസ്‌പോൺസിബിൾ ലതർ, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നതിനാലും സൂര്യപ്രകാശത്തിന്റെ ശക്തിയാൽ പ്രവർത്തിക്കുന്നതിനാലും കൂടുതൽ സുസ്ഥിരമായ ഉത്പന്നങ്ങളാണ് ആൻ ക്ലിൻ കൺസിഡേഡ്. സോളാർ ബാറ്ററികളാണ് ശേഖഎല്ലാ വാച്ചുകളിലും ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. നാല് മാസം വരെ തുടർച്ചയായി പ്രവർത്തിക്കുവാൻ ഇത് മതി. ആപ്പിൾ തൊലി, പൈനാപ്പിൾ, കോർക്ക് തുടങ്ങിയ സസ്യവസ്തുക്കളെ അടിസ്ഥാനമാക്കി നിർമ്മിച്ച വീഗൻ ലെതർ സ്ട്രാപ്പുകളാണ് വാച്ചുകളിലുള്ളത്.
പരിസ്ഥിതി സൗഹൃദ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആൻ ക്ലീൻ വാച്ചുകൾ അവതരിപ്പിക്കുന്നതെന്ന് ടൈറ്റൻ ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിൾസ് ഡിവിഷൻ സി.ഇ.ഒ സുപർണ മിത്ര പറഞ്ഞു.
നവീനവും ട്രെൻഡി നിറങ്ങളിലും രൂപകൽപ്പനയിലുമുള്ള വാച്ചുകളാണിവ. സ്‌റ്റൈലും ചൊരുതയും ഒത്തുചേർന്ന വാച്ചുകൾ ഗോൾഡ്, റോസ് ഗോൾഡ്, സിൽവർ എന്നീ നിറങ്ങളിൽ ലഭിക്കും.
9499 രൂപ മുതൽ 14,995 രൂപ വരെ വിലയുള്ള വാച്ചുകൾ ഹീലിയോസ് സ്റ്റോറുകൾ, തെരവേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ് സ്‌റ്റൈൽ, സെൻട്രൽ എന്നിവയിൽ നിന്നും വാങ്ങാം.
എലമെന്റ്‌സ് മിക്‌സർ ഗ്രൈൻഡറുകൾ
പാനാസോണിക് അപ്‌ളയൻസസിന്റെ എലമെന്റ്‌സ് എന്ന പേരിൽ മികച്ച മിക്‌സർ ഗ്രൈൻഡറുകൾ വിപണിയിലിറിക്കി. സൂപ്പർ മിക്‌സർ വിഭാഗത്തിൽ പെട്ട മോഡലുകളാണ് പുറത്തിറക്കിയത്. അറുനൂറ് വാട്ട് മേട്ടറാണ് ഇവയിൽ ഉപയോഗിക്കുന്നത്. മുട്ട ബീറ്റ് ചെയ്യാനുൾപ്പെടെ കഴിയും. മറ്റു ഒൻപത് പ്രവർത്തനങ്ങൾക്കും മിക്‌സർ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഷോപ്പുകൾക്ക് പുറമെ പ്രമുുഖ ഇ കൊമേഴ്‌സ് പോർട്ടലുകൾ വഴിയും എലമെന്റ്‌സ് ലഭ്യമാണ്.
വെസ്പയുടെ പുതിയ മോഡലുകൾ
വെസ്പയുടെ പുതിയ മോഡലുകൾ പിയാജിയോ ഇന്ത്യ വിപണിയിലെത്തിച്ചു. വി.എക്‌സൽ ഫെയ്‌സ്‌ലിഫ്റ്റ് ശ്രേണിയും അപ്രീലിയസ്‌റ്റോം എന്നിവയാണ് നിരത്തിലിറക്കിയത്. 125 സി.സി, 150 സി.സി ബിസ് സിക്‌സ് എൻജിനാണ് പുതിയ സ്‌കൂട്ടറുകളിലേത്. vespaindia.com, aprillaindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ബുക്കിംഗ് ആരംഭിച്ചു.
കോവിഡ് മെത്തയുമായി കയർഫെഡ്
കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ അവസരമാക്കി മാറ്റുകയാണ് സഹകരണ മേഖലയിലെ കയർഫെഡ്. കോവിഡ് ചികിത്സക്ക് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻ് കേന്ദ്രങ്ങൾക്ക് പ്രത്യേക കയർ കിടക്കകൾ നിർമ്മിച്ചു നൽകുകയാണ് കയർഫെഡ്, കോവിഡ് കെയർ മെത്തകൾ എന്ന പേരിട്ടാണ് വിൽപ്പന. അര ലക്ഷം മെത്തകൾ വിപണിയിലിറക്കും. ആലപ്പുഴയിലെ കയർഫെഡിന്റെ ഫാക്ടറിയിലാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. മൂന്നു സൈസുകളിൽ നിർമ്മിക്കുന്ന മെത്തകൾക്ക് പകുതി വിലക്കുറവിലാണ് നൽകുന്നത്. 700 മുതൽ 800 രൂപ വരെയാണ് വില. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വിൽപ്പനയെന്ന് കയർഫെഡ് ചെയർമാൻ എൻ. സായികുമാർ അറിയിച്ചു.
റിയർ മീ സിക്‌സ് ഐ വിപണിയിൽ
ഇന്ത്യയിൽ നിർമ്മിക്കുന്ന ചൈനീസ് ബ്രാൻഡായ റിയൽ മീ യുടെ പുതിയ മൊബൈൽ ഫോണുകളായ സിക്‌സ് ഐ വിപണിയിലെത്തി. ആറര ഇഞ്ച് 90 എച്ച്.ഇസഡ് അൾട്രാ സ്മൂത്ത് ഡിസ്പ്‌ളേയാണ് സിക്‌സ് ഐയുടെ മികവ്. 4300 എം.എ.എച്ച് ബാറ്ററി, 48 എം.പി പ്രൈമറി ക്യാമറ, എട്ട് എം.പി അൾട്രാവൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ്, പോർട്രയിറ്റ് ലെൻസ്, മുൻവശത്ത് 16 എം.പി സെൽഫി ക്യാമറ എന്നീ സവിശേഷതകളും ഫോണിനുണ്ട്. ഫോർ ജി.ബി ഫോണിന് 12,999 രൂപയും സിക്‌സ് ജി.ബി ഫോണിന് 14,999 രൂപയുമാണ് വില.
സ്റ്റാർ സാനിറ്ററി ഉൽപ്പന്നങ്ങൾ
പൈപ്പുകളുടെയും ഫിറ്റിംഗ്‌സുകളുടെയും ഉൽപാദകരായ തൃശൂരിലെ സ്റ്റാർ പൈപ്പ്‌സ് ആഢംബര സാനിറ്ററി ഉത്പന്നങ്ങൾ വിപണിയിലിറക്കി. പ്രീമിയം റേഞ്ച് ഉത്പന്നങ്ങളാണിവ. ആകർഷകമായ രൂപകൽപ്പനയും ഫിനിഷിംഗും ആഗോള ബ്രാൻഡുകളോട് കിടപിടിക്കുന്ന ശൈലിയിലാണ്. വാഷ് ബേസിൻ, ടാപ്പുകൾ, ക്‌ളോസറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെത്തിയത്.