പഞ്ചറായാലും ഓടുന്ന ടയറുമായി സിയറ്റ്
സിയറ്റ് ടയേഴ്‌സ് മോട്ടോർ സൈക്കിളുകൾക്ക് പുതിയ പഞ്ചർ സേഫ് ടയറുകൾ കേരളത്തിൽ പുറത്തിറക്കി. ടയർ പഞ്ചറായാലും വായുമർദ്ദം നഷ്ടപ്പെടാതിരിക്കുന്ന സാങ്കേതികവിദ്യയാണ് ട്യൂബ്‌ലെസ് ടയറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സിയറ്റ് വികസിപ്പിച്ചെടുത്ത പ്രത്യേക സീലന്റാണ് ടയറിൽ ഉപയോഗിക്കുന്നത്. ഇത് പഞ്ചറുകൾ തനിയെ അടയ്ക്കുകയും ടയറിനെ സ്വയം നന്നാക്കുകയും ചെയ്യുന്നു. 2.5 മില്ലീമീറ്റർ വരെ വ്യാസമുള്ള പഞ്ചറുകൾ അടയ്ക്കാൻ സീലന്റിന് കഴിയും.
സുരക്ഷിതമായ ടയറുകൾ ഇരുചക്ര വാഹന യാത്രികരുടെ സുരക്ഷ മെച്ചപ്പെടുത്തും. പഞ്ചറായ ടയറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കും. വിവിധ മോട്ടോർ സൈക്കിളുകൾക്ക് ചേരുന്നവിധം ഏഴ് വ്യത്യസ്ത വലുപ്പങ്ങളിൽ സിയറ്റ് പഞ്ചർ സേഫ് ടയറുകൾ ലഭിക്കും.
ചലനക്ഷമത സുരക്ഷിതവും മികച്ചതുമാക്കുകയാണ് ലക്ഷ്യമെന്ന് സിയറ്റ് ടയേഴ്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമിത് തോലാനി പറഞ്ഞു. ഇരുചക്ര വാഹന യാത്രികർക്കു സാധാരണമായ ഉപഞ്ചർ എന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനാണ് പഞ്ചർ സേഫ് ടയറുകൾ അവതരിപ്പിച്ചത്. ടപഞ്ചർ സ്വയംനന്നാക്കുന്ന സവിശേഷത ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ലാപ്പ് ടോപ്പുമായി എച്ച്.പി
ഗെയിമിംഗ് പ്രത്യേകകളുള്ള രണ്ടു പുതിയ മോഡൽ ലാപ്പ് ടോപ്പുകൾ എച്ച്.പി വിപണിയിലിറക്കി. പവിലിയൻ 16, ഓമെൻ 15 എന്നിവയാണ് പുതിയ മോഡലുകൾ. ചൂട് ക്രമീകരിക്കുന്നതിനും ഫാൻ നിയന്ത്രണം മെ്ച്ചപ്പെടുത്തുന്നതിനും ഐ.ആർ. തെർമോപൈൽ സെൻസറും ഘടിപ്പിച്ചതാണിവ.
ഇന്റൽ പ്രോസസറുള്ള ഓമെൻ 15 ന് 79,999 രൂപയും പവിലിയൻ 16 ന് 70,999 രൂപയുമാണ് തുടക്കവില. എ.എം.ഡി പ്രോസസറുള്ള ഓമെൻ 15 ന് 75,999 രൂപയും പവിലിയൻ 16 ന് 59,999 രൂപയുമാണ് വില.
വീടുകൾ ലക്ഷ്യമാക്കി ഇങ്ക്‌ജെറ്റ് പ്രിന്റുകൾ
ഡിജിറ്റൽ ഇമേജിംഗിൽ പ്രമുഖരായ കാനൺ ഇന്ത്യ ബഹുമുഖ ഇങ്ക്‌ജെറ്റ് പ്രിന്ററുകൾ അവതരിപ്പിച്ചു. ”ഇന്ത്യ കാ പ്രിന്റർ” എന്ന പേരിൽ പ്രചാരണവും ആരംഭിച്ചു. പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ കാനണിന്റെ പിക്‌സ്മ ജി ശ്രേണിയിലെ പ്രിന്ററുകൾ ബിസിനസ്, പ്രൊജക്ടുകൾ, ഹോംവർക്കുകൾ, ഫോട്ടോഗ്രാഫുകൾ, റസീതുകൾ തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്നവയാണ്.
ലോക്ക് ഡൗണിൽ വീട്ടിലിരുന്നുള്ള ജോലിക്കും പഠനത്തിനും സഹായിക്കുന്നതാണ് പ്രിന്ററുകൾ. വൈ ഫൈ ഉപയോഗിച്ചും പിക്‌സ്മ ജി ശ്രേണിയിൽ സ്മാർട്ട് പ്രിന്റിംഗ് നടത്താം. ഷോപ്പുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കും സഹായകമാണെന്ന് കാനോൻ പ്രൊഡക്ട് ഡയറക്ടർ സി. സുകുമാരൻ പറഞ്ഞു.
ഒരു പ്രിന്റിന് ഒമ്പതു പൈസ മാത്രമാണ് ചെലവ്. 539 രൂപക്ക് ഇങ്ക് ബോട്ടിൽ മാറ്റുകയും ചെയ്യാം. 4,999 രൂപ വില വരുന്ന ഹോം മിനി മുതൽ വിവിധ വിലകളിൽ ലഭ്യമാണ്.
ഇ ശ്രേണി മോഡലുകൾക്കും കാനൺ ”സൂപ്പർ കൂൾ ഓഫർ” പ്രഖ്യാപിച്ചിട്ടുണ്ട്. പിക്‌സ്മ ഇ 410, പിക്‌സ്മ ഇ 470, പിക്‌സ്മ ഇ 3370 എന്നിവക്കൊപ്പം ഉപഭോക്താക്കൾക്ക് ബോറോസിൽ ഹൈഡ്ര ട്രെക് ബോട്ടിൽ സൗജന്യമായി ലഭിക്കും. ഓഫർ സെപ്തംബർ 30 വരെ ലഭിക്കും.
നിസാൻ അരിയ നിരത്തിലേക്ക്
നിസാന്റെ ഇലക്ട്രിക് ക്രോസ് ഓവർ എസ്.യു.വിയായ നിസാൻ അരിയ അവതരിപ്പിച്ചു. നൂറു ശതമാനം ഇലക്ട്രിക് പവർ ട്രെയിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമാണ് അരിയ. ഒരു തവണ ചാർജ് ചെയ്താൽ 610 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം.
ശക്തമായ ആക്‌സിലറേഷനും സുഗമമായ പ്രവർത്തനവും അരിയ വാഹനം വാഗ്ദാനം ചെയ്യുന്നു. ഓട്ടോണോമസ് െ്രെഡവിംഗ് സാങ്കേതികവിദ്യ, കൺസേർജ് ലെവൽ സഹായം എന്നീ സവിശേഷതകളുണ്ട്. ഒന്നിലധികം കോൺഫിഗറേഷനുകളിൽ രണ്ട് വീൽ െ്രെഡവ്, നാല് വീൽ െ്രെഡവ് പതിപ്പുകളും രണ്ട് വ്യത്യസ്ത ബാറ്ററി മോഡലുകൾ ലഭിക്കും.
െ്രെഡവർ സഹായ സംവിധാനമായ പ്രൊപൈലറ്റ് 2.0, പ്രോപൈലറ്റ് വിദൂര പാർക്കിംഗ്, ഇപെഡൽ സവിശേഷതകൾ എന്നിവ മികച്ച െ്രെഡവിംഗ് അനുഭവം നൽകും. മികച്ച സുരക്ഷ സംവിധാനവുമുണ്ട്. ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റർ, ഇന്റലിജന്റ് ഫോർവേഡ് കൂളിഷൻ വാണിംഗ്, ഇന്റലിജന്റ് എമർജൻസി ബ്രേക്കിംഗ്, റിയർ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സാങ്കേതികവിദ്യ എന്നിവയുമുണ്ട്. കാർ ക്രമീകരണങ്ങൾക്ക് സംഭാഷണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന ഹൂമൻമെഷീൻ ഇന്റർഫേസ് സംവിധാനമുണ്ട്. ഓവർ ദി എയർ ഫേംവെയറും ആമസോൺ അലക്‌സ സംവിധാനവും അരിയയിൽ ഉൾപ്പെടുന്നു.