സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേ സില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊന്നാ നി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്
മലപ്പുറം : സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്.
ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനെ ത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്‍കി. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെ യ്തു.