കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴി ച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിക്കപ്പെട്ട വിദ്യാ ര്‍ഥിനിക ള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിനു രണ്ടു മണിക്കാണ് പരീക്ഷ
കൊല്ലം : കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിനു രണ്ടു മണിക്കാണ് പരീക്ഷ.
ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു. മാര്‍ത്തോമാ കോളേജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും അവസരം.
പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍ നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. സെ പ്റ്റംബര്‍ നാലിനു ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരി ക്കുന്നത്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.