സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ ലൈനാക്കണമെന്ന ഹര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്നും കോവിഡ് രണ്ടാംതരംഗ രൂക്ഷമായതിനാലാണ് കഴിഞ്ഞ തവണത്തെ പരീക്ഷാ നടത്തിപ്പില്‍ ഇടപെട്ടതെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ് ലൈന്‍ ആയി നട ത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹ ര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്നും കോവിഡ് രണ്ടാംതരംഗ രൂക്ഷമായതിനാലാണ് കഴിഞ്ഞ തവണ ത്തെ പരീക്ഷാ നടത്തിപ്പില്‍ ഇടപെട്ടതെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. ഇത്തവണ ആ സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗ ണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങ ള്‍. ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
ഹര്‍ജി കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന് പറ ഞ്ഞ കോടതി ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു. പരീക്ഷ നട ത്തിപ്പില്‍ തീരുമാനമെടുക്കേണ്ടത് അധികൃ തരാണെന്നും വാര്‍ ത്തകള്‍ സൃഷ്ടിക്കു ന്നതിനായി ഇത്തരം ഹര്‍ജികള്‍ നല്‍കരു തെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചി രിക്കുന്നത്. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീ കരിച്ചിരുന്നു.