വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയ ന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാ നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.
കോവിഡ് നാലാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതത ല യോഗം വിളിച്ചു ചേര്‍ക്കും. വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടു ത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗ സ്ഥര്‍, നീ തി ആയോഗ്, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
ചൈനയില്‍ കോവിഡ് വീണ്ടും വലിയ തോതില്‍ ഉയരുകയാണ്. കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങ ള്‍ ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ മരി ച്ചുവെന്ന കണക്ക് പുറത്ത് വിട്ടട്ടില്ല.മൃതദേഹം സംസ്‌കാരിക്കാനെത്തുന്നവരുടെ നീണ്ട നിരയുടെ ദൃശ്യങ്ങ ളും ചില മാധ്യമങ്ങള്‍ പുറ ത്ത് വിട്ടിരുന്നു. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കോവിഡ് കേസുകളിലെ വന്‍ വ ര്‍ധനയുണ്ടായത്.











