കോവളത്ത് വിദേശ പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കിക്കളയിപ്പിച്ച സംഭവത്തി ല്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കിക്കളയിപ്പിച്ച സംഭവ ത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്‍ ഡ് ചെയ്തു.
വിദേശിയെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴിക്കിക്കളയിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാ പ കമായി പ്രചരിച്ചിരുന്നു. പൊലീസിനെതിരെ വിമര്‍ശനം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേ ടിയത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിസിപി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടുക യായിരുന്നു.
പൊലീസ് നടപടിയില്‍ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍
മദ്യം ഒഴുക്കി കളയിപ്പിച്ച പൊലീസ് നടപടിയില്‍ വളരെ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താന്‍ ഒരുപാട് അനുഭവിച്ചതായും സ്റ്റീവന്‍ പറഞ്ഞു. മദ്യം ഒഴുക്കി കളഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേ സ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. എല്ലാ നികുതിയും നല്‍കിയാണ് മദ്യം വാങ്ങിയത്. നി രപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്‍ വാങ്ങി പൊലീസ് സ്റ്റേഷനി ല്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീവന്‍ പറഞ്ഞു.
താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് സ്വീഡിഷ് പൗരന്‍ സ്റ്റീ വന്‍ ആസ് ബര്‍ഗിന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു. കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെന്ന് വിദേശി പറഞ്ഞു. തുടര്‍ന്ന് മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുക യും വിദേശിയെ മദ്യം ഒഴിച്ച് കളയാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു.
മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂ ക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെ ന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇ തിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാ ല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.
‘സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ളുവെക്കാന്‍ അനുവദിക്കില്ല’,
വിദേശ പൗരന്റെ വീട് മന്ത്രി സന്ദര്‍ശിക്കും
പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരന്‍ സ്റ്റീഫന്റെ താമസ സ്ഥലം ടൂറി സം മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിക്കും. പൊലീസിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. ടൂറി സ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു.ഇത് സ ര്‍ക്കാരിന്റെ നയമല്ല. സംഭവിച്ചത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ കാര്യമാണ്.
ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് ആരെങ്കി ലും അള്ളുവെക്കുന്ന നടപടി അനുവദിക്കില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി യിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ നടപടിയെടുക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.