മാര്‍ച്ച് 12 ന് രാവിലെ നടന്ന അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന വള്ളക്കടവ് പള്ളം സ്വദേശി സബീറാണ് മരിച്ച ത്. ഉടന്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
തിരുവനന്തപുരം : അനന്തപുരി ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മെഡിക്കല്‍കോളേജ് കാഷ്വാ ലിറ്റിയില്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാര്‍ച്ച് 12 ന് രാവിലെ നടന്ന അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന വള്ളക്കടവ് പള്ളം സ്വദേശി സബീറാണ് മരിച്ച ത്. ഉടന്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കാഷ്വാലിറ്റിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കാണ് ചുമതലയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം സമര്‍പ്പിച്ച പരാതി യില്‍ പറയുന്നു.
സബീറിന്റെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാരുടെയെങ്കിലും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.