മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു
കല്‍പ്പറ്റ : വയനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആ ണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കു ത്തേറ്റു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെ ന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് സ്വ കാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവി ക്കുകയായിരുന്നു.