താമസസ്ഥലങ്ങളില്‍ അധികൃതരുടെ പരിശോധന. വാസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനാണ് ദുബൈയില്‍ അധികൃതര്‍ പരിശോധന ശക്ത മാക്കിയത്. താമസ സൗകര്യങ്ങളില്‍ നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും പരി ശോധിക്കുന്നത്.
ദുബൈ: താമസസ്ഥലങ്ങളില്‍ അധികൃതരുടെ പരിശോധന. വാസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനാണ് ദുബൈയില്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയത്. താമസ സൗകര്യങ്ങളില്‍ നി യമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാ നമായും പരിശോധിക്കുന്നത്.
ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ് നടപടികള്‍ കര്‍ശനമാക്കിയതെന്ന് ദുബൈ മുനിസിപാലിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. താമസ സൗകര്യങ്ങളില്‍ നിയമങ്ങളും ചട്ടങ്ങ ളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി എല്ലാവരോടും അഭ്യര്‍ഥിച്ചു. 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.