സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതി യില്‍ സമര്‍പ്പിച്ചു
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ തുടര്‍ അന്വേഷ ണം നടത്താന്‍ സിബിഐയുടെ പുതിയ ടീം.സിബിഐ കൊച്ചി യൂണിറ്റി ലെ ഡിവൈഎസ്പി വി എ സ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു.
മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പാലക്കാട് പോക്സോ കോടതി നിര്‍ദേശി ച്ചു. നേരത്തെ, സഹോദരിമാര്‍ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്നു കാണിച്ചു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പാലക്കാട് പോക്സോ കോടതി അത് ഫയലില്‍ സ്വീകരിച്ചിരു ന്നില്ല. മാത്രമല്ല, തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐയോടു തന്നെ വീ ണ്ടും അന്വേഷിക്കാന്‍ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എല്‍.ജയ്വന്ത് നിര്‍ ദേശിക്കുകയും ചെയ്തു.











