വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍
നോയിഡ : വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണി യില്‍ കുടുക്കിയത്.
ഒരു മാളില്‍ വെച്ച് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ യുവതിക്ക് മൊബൈല്‍ നമ്പര്‍ കൈമാറി യത്. പിന്നീടുള്ള ഫോണ്‍ വിളികളില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ മൂന്നിന് യുവതി വാര്‍ത്താ അവതാരകനെ ആളൊഴിഞ്ഞ ഫ്ലാറ്റിലെത്തിച്ചു. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മുന്നുപേരും ബിയര്‍ കുടിച്ച് പരസ്പരം അടുത്ത് ഇടപഴകുകയും ചെയ്തു.
അതിനിടെ മുറിയിലെത്തിയ മറ്റ് മൂന്ന് പ്രതികള്‍ വാര്‍ത്താ അവതാരകന്‍ യുവതികള്‍ക്കൊപ്പം അ ടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും മൊ ബൈലില്‍ പകര്‍ത്തുകയും ചെയ്തു. കൂടാതെ ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടു ക്കുക യും ചെയ്തു. ഫോണും താക്കോലും വേണമെങ്കില്‍ 2 ലക്ഷം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ഇതോടെ വാര്‍ത്താ അവതാരകന്‍ പൊ ലീസില്‍ പരാതി നല്‍കുകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.