നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താ നാണ് ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവ ലോകന യോഗത്തില്‍ അന്തിമ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാ ന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് സൂചന. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോ ണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃ ത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയും തിങ്കളും തിരക്കു വര്‍ധിപ്പിക്കാനാന്‍ ഇത് കാരണമാവുന്നുവെന്നാണ് വിമര്‍ശനം ഉയ ര്‍ന്നത്. ഇന്നു ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും. മൈക്രോ കണ്ടയ്‌മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം കടു പ്പിക്കാനുള്ള നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യും. വൈകീട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം.
22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീം കോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സര്‍ക്കാര്‍ പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പല ഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്.