വാക്സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാന ങ്ങള്‍ക്കും ഒരേ സമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയ ങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.വാക്‌സിന്‍ നയം തുല്യത ഉറപ്പാക്കുന്നതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാന ങ്ങള്‍ ക്കും ഒരേ സമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യ ത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി.പൊതു പണം നിര്‍മ്മാതാക്കള്‍ക്ക് അനര്‍ ഹമായി ലഭിക്കുന്നില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണം എന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രാ യപ്പെട്ടിരുന്നു. വാക്‌സിന്‍ വില നിര്‍ണയത്തില്‍ കേന്ദ്രത്തിന്റെ നയം സത്യവാങ്മൂലത്തില്‍ വിശദീ കരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വാക്‌സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാ ണെന്നും, അതിന്റെ യുക്തിയും വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.