നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്‌സിന്‍ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
തിരുവനന്തപുരം : വാക്‌സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്‌സിന്‍ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് അ ധിക തുട ഈടാക്കുന്ന ലാബുകള്‍ക്കെ തിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്ത മാ ക്കി. ഇത്തരക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കലക്ടര്‍മാര്‍ നടപടിയെ ടു ക്കുമെന്നും മ ന്ത്രി നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയത് പരിശോധിക്കുമെന്നും ഐ.സി. യു ബെഡുകളില്ലാത്ത പ്രശ്‌നം ഇപ്പോള്‍ കേരളത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപി ച്ചിട്ടുള്ളത്. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ക്ഡൗണിനു സമാനമായ സാഹചര്യമാണുള്ളത്. കേരളമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സര്‍ക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജന ങ്ങ ള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. അതാണ് എക്‌സിറ്റ് പോളുകളില്‍ പ്രതിഫലിച്ചത്. തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സര്‍ക്കാര്‍ ജന ങ്ങള്‍ക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്ര ഹിക്കുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.