കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു
കൊച്ചി: കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവുസഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു. ആറാഴ്ചക്കുള്ളില്‍ പിഴത്തുക കേരള ലീഗല്‍ സര്‍വീസ് സൊ സൈറ്റിയില്‍ അടയ്ക്കണം.
ഹര്‍ജി തീര്‍ത്തും ബാലിശമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ട്. പൊതു താത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നും ഹൈക്കോടതി നിരീ ക്ഷിച്ചു. ഗൗരവമുള്ള കേസുകള്‍ കോടതി കളില്‍ കെട്ടിക്കിടക്കുമ്പോള്‍ അനാവശ്യ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാ ട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സീന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കു ന്നത് മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കടുത്തുരു ത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആ ണ് ഹര്‍ജി നല്‍കിയത്.കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പ്രചാര ണമായി മാറിയ അവസ്ഥ യാ ണ് നിലവിലുള്ളതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.