18 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍ കാനാണ് നിര്‍ദേശം. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗ ണന നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പു റത്തിറക്കി. 18 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍ കാനാ ണ് നിര്‍ദേശം. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മു ന്‍ഗണന ലഭിക്കും.
ഇതിനു പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍, സ്വകാര്യ ബ സ് ജീവനക്കാര്‍, മാനസിക വൈകല്യമുള്ളവര്‍ സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവന ക്കാര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം, ടിപിആര്‍ കൂടിയ വടക്കന്‍ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നട ത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിലയി രുത്തി. ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണോ, എങ്കി ല്‍ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തി ല്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്.












