ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലും സ്‌ത്രീകൾ കോവിഡ് വാക്‌സിൽ എടുത്തതും കേരളത്തിൽ. നാല് ലക്ഷത്തിലധികം സ്‌ത്രീകൾ വാക്‌സിൻ എടുത്തപ്പോൾ പുരുഷന്മാർ മൂന്ന് ലക്ഷമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ വാക്‌സിൻ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്, 196614. ആദ്യ ഡോസ് 161782 പേർക്കും രണ്ടാം ഡോസ് 34832 പേർക്കും ലഭിച്ചു.
തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
നിലവിൽ 60ന് മുകളിൽ പ്രായമുള്ള 50,000ത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. 45നും 59നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ള 25105 പേരും വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ (ആദ്യഡോസ്–- 398000, രണ്ടാംഡോസ്–- 262305), മുന്നണി പ്രവർത്തകൾ(ആദ്യഡോസ്–- 106392, രണ്ടാംഡോസ് 2539), പോളിങ് ഓഫീസർമാർ(ആദ്യ ഡോസ് 274449)