വയനാട്ടിലെ വാളാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കര്‍ഷകനായ പള്ളിപ്പുറത്ത് തോമസ് (സാലു-50)ആണ് മരിച്ചത്. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ സാലുവിനെ ആക്രമിക്കുകയായിരുന്നു
മാനന്തവാടി : വയനാട്ടിലെ വാളാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കര്‍ഷകനായ പള്ളിപ്പുറത്ത് തോമസ് (സാലു- 50)ആണ് മരിച്ചത്. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കി യാട് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ സാലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പക്കുക യായിരുന്നു.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വന പാലകര്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ സാലുവിനെ ആക്രമിച്ചത്. മാനന്തവാടി പുതുശേരിക്ക ടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. എന്നാ ല്‍ കടുവയെ കണ്ടെത്താനായില്ല. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.
കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്തെ ത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തോമ സിനെ ആക്രമിച്ച പ്രദേശം വന്യജീ വി ശല്യമുണ്ടാകുന്ന പ്രദേശമല്ലെന്നും രാവിലെ ആക്രമണം നടത്തിയിട്ടും ഇതുവരെയും കടുവയെ പിടി ക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, കടുവയെ മയക്കുവെടി വെ ച്ച് പിടികൂടാന്‍ തീരുമാനിച്ചിട്ടുണ്ട്.











