ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ രാജ എം എല്‍എയുടെ നേതൃത്വ ത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങു ന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാ രിക്കും ട്രക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യ മുയര്‍ന്നു.
മൂന്നാര്‍ : വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയ ന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. രാത്രി സഫാരിക്കും ട്രക്കിങിനും രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മൂന്നാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം നിര്‍ദേശിച്ചു. ഇ തുമായി ബന്ധപ്പെട്ട റി പ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനമായി.
ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ രാജ എംഎല്‍എയുടെ നേതൃത്വ ത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകട ത്തണം. രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആക്രമണകാരികളാ യ അഞ്ച് ആനകളാണ് സൈ്വരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആ ക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനും മൊട്ടവാലനും അരിക്കൊമ്പനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശ ക്തമായത്.












